നിയമ പഠന ക്ലാസ് സംഘടിപ്പിച്ചു.

 നിയമ പഠന ക്ലാസ് സംഘടിപ്പിച്ചു.

  തലക്കോട്ടുകര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ "സൈബർ നിയമങ്ങളും മൊബൈൽ അഡിക്‌ഷനും എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. 

   വായനശാല ഹാളിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിപ്രസാദ് നിർവ്വഹിച്ചു .


 വായനശാല ജോയിൻ്റ് സെക്രട്ടറിയും വാർഡ് മെമ്പറുമായ കെ.എൽ .പോൾസൺ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി മുരളി സി.കെ. സ്വാഗതം പറഞ്ഞു . കുന്നംകുളം താലൂക്ക് ലൈബറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി രാജഗോപാൽ മാസ്റ്റർ മുഖ്യാതിഥിയായി. തലപ്പിള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയിലെ അഡ്വക്കറ്റ് അർച്ചന വിഷയാവതരണം നടത്തി. താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി വളണ്ടിയർ ശുഭഷാജി സംസാരിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം വിജു വി തോമസ് നന്ദി രേഖപ്പെടുത്തി.

🔻🔻🔻🔻🔻🔻🔻🔻