ഹ്യദ്രോഗികളിലേക്കു സങ്കീർണമായ ചികിത്സാ രീതികൾ എത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്.

 ഹ്യദ്രോഗികളിലേക്കു സങ്കീർണമായ ചികിത്സാ രീതികൾ എത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്.


 മുളകുന്നത്തുകാവ്:


 ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി എന്നീ ചികിത്സകൾക്ക് പുറമെ കൂടുതൽ സങ്കീർണമായ ചികിത്സകൾ ആയ കാർഡിയാക് റിസിങ്കോണൈസേഷൻ തെറാപ്പി (CRT), ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റിപ്ലേസ്മെന്റ് (TAVR) എന്നിവ ത്യശൂർ മെഡിക്കൽ കോളേജിൽ കൂടുതൽ ആയി ചെയ്യാൻ തുടങ്ങി. രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിനു സാധിക്കാതെ വരുന്ന അവസ്ഥയിൽ 

 മരുന്നുകൊണ്ട് ഫലം ഉണ്ടാകാതെ വരുമ്പോൾ രോഗികൾക്ക് നൽകി വരുന്ന ഒരു ചികിത്സാരീതി ആണ് കാർഡിയാക് റിസിങ്കോണൈസേഷൻ തെറാപ്പി (CRT).

 ഒരു പേസ്മേക്കർ ബാറ്ററി ഇടതു തോളെല്ലിന് താഴെ തൊലിക്കടിയിൽ ഓപ്പറേഷനിലൂടെ പിടിപ്പിച്ചു അതിൽ നിന്ന് മൂന്ന് വയറുകൾ ഹൃദയത്തിലേക്ക് ഫിറ്റ് ചെയ്‌ത്‌ ഹൃദയത്തിന്റെ ഇടതും വലതും ഉള്ള അറകളിലേക്കു കൃത്യമായി കറന്റ് എത്തിച്ചു കൊടുക്കുക എന്നതാണ് ഈ ചികിത്സാരീതി. 


ഇത് വഴി ഹൃദയത്തിന്റെ ഇടതും വലതും ഉള്ള അറകൾ പമ്പ് ചെയുന്ന സമയം പുനഃ ക്രമീകരിക്കാൻ കഴിയും. അങ്ങിനെ പമ്പിങ് ശക്തി കൂട്ടാനും സാധിക്കും. ത്യശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം അടുത്തിടെ ആയി അഞ്ചു രോഗികൾക്ക് ഈ ചികിത്സ ചെയ്‌തു. എല്ലാവരുടെയും ഇസിജി ചെയ്ത ഉടനെ തന്നെ നല്ല ഫലം കാണിച്ചു. പമ്പിങ് ശക്തി കുറച്ചു ഭേദപ്പെടുകയും ചെയ്‌തു. പമ്പിങ് ശക്തി കാലക്രമേണ ഇനിയും മെച്ചപ്പെടും എന്നത് കൊണ്ട് ഈ രോഗികൾക്ക് അവരുടെ ഹാർട്ട് ഫേലിയർ മൂലമുള്ള പ്രയാസങ്ങൾ ക്രമേണ കുറഞ്ഞു വന്നു . ഏകദേശം അഞ്ചു ലക്ഷത്തിനു മേൽ ചെലവ് വരുന്ന ഈ ചികിത്സ ഇൻഷുറൻസ് വഴി പൂർണമായും സൗജന്യം ആയി ആണ് മെഡിക്കൽ കോളേജിൽ നടത്തിയത്. ഇപ്പോൾ നെഞ്ച് തുറക്കാതെ കാലിലെ രക്തകുഴൽ വഴി ഒരു ടൂ്യബ് കടത്തി ഈ വാൽവ് മാറ്റാം. അതിനെയാണ് 

 ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് (TAVR) എന്ന് പറയുന്നത് .

 തൃശൂർ മെഡിക്കൽ കോളേജിൽ ഇതിനകം തന്നെ നാല് രോഗികൾക്ക് ഇത് വിജയകരമായി ചെയ്‌തു. ശസ്ത്രക്രിയ ഇല്ലാത്തതു കാരണം രോഗികൾക്ക് മൂന്നാം ദിവസം തന്നെ ആശുപത്രി വിടാനും ആവും.കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, ഡോ.പ്രവീൺ, ഡോ.കൃഷ്ണ‌കുമാർ അനസ്തേഷ്യ വിഭാഗം മേധാവി ഡോ.ബാബുരാജ് ഡോ. അമ്മിണികുട്ടി എന്നിവരും. ടെക്‌നിഷ്യന്മാർ, നഴ്‌സുമാർ എന്നിവരും അടങ്ങുന്ന സംഘം ആണ് ഈ ചികിത്സകൾ ചെയ്‌ത്.

ഇതിന് പുറമെ ഹാർട്ട് അറ്റാക്ക് രോഗികൾക്ക് പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്ന ചികിത്സ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാക്കാൻ ഉള്ള ശ്രമത്തിൽ ആണ് കാർഡിയോളജി വിഭാഗം. ഇതിനു വേണ്ടി കുറച്ചു തസ്‌തികകൾ കൂടി അനുവദിക്കാൻ ഗവണ്മെന്റിലേക്കു നൽകിയ അപേക്ഷയിൽ അനുകൂല തീരുമാനം ഉടനെ ഉണ്ടാവും എന്ന പ്രതീക്ഷയിൽ ആണ് മെഡിക്കൽ കോളേജ്.

🔻🔻🔻🔻🔻🔻🔻🔻