വി.ഫ്രാൻസിസ് ദിനാചരണം ഇന്ന്
കുറുമാൽ:❗
രണ്ടാം ക്രിസ്‌തു എന്നറിയപ്പെടുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിൻ്റെ സ്വർഗ്ഗപ്രാപ്‌തിയുടെ 800-ാം വാർഷികം പ്രമാണിച്ച് ലെയോ പതിന്നാലാമൻ മാർപാപ്പ 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ ജൂബിലി വർഷമായി ആചരിക്കുവാൻ ആഹ്വാനം ചെയ്‌തിരുന്നു . ഇതോടനുബന്ധിച്ചു കുറുമാൽ സാൻ ദമിയാനൊ കപൂച്ചിൻ ആശ്രമത്തിൻ്റെ നേത്യത്വത്തിൽ കുറുമാൽ ഗാഗുൽത്ത ധ്യാനകേന്ദ്രത്തിൽ ഫ്രാൻസിസ്ക്കൻ കപ്പൂച്ചിൻ സഭാംഗങ്ങൾ ഫ്രാൻസിസ്ക്‌കൻ ദിനമായി ഇന്ന് (8/5/26) ആചരിക്കുന്നു. രാവിലെ 9 മുതൽ 10 വരെ കുമ്പസാരം, 11 ന് മാർ ടോണി നീലങ്കാവിലിന്റെ കാർമീകത്വത്തിൽ വി. കുർബാനയും ഫാ. ബിജു ഇളമ്പച്ചംവീട്ടിൽ (OFM.Cap) സന്ദേശവും നൽകും.തുടർന്ന് ഉച്ചഭക്ഷണം, സമാധാനപ്രാർത്ഥന, ദൃശ്യാവിഷ്‌കാരം, എന്നിവ നടക്കും.
