മുൻ
മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
സ്ഥിരം സമിതി അദ്ധ്യക്ഷൻ, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ പി.എസ്. മോഹൻദാസിന്റെ ചരമവാർഷികം മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ്
കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.സി.എ. ജെയിംസ് അദ്ധ്യക്ഷനായി.പി.ജെ.ബെന്നി,
ഇന്ദിരമോഹൻദാസ് ,പി.ജി. ജയദീപ് , കെ.ആർ. കൃഷ്ണൻകുട്ടി,ചന്ദ്രപ്രകാശ് ഇടമന,പി.മുരളി,എ.പി.ദേവസി, അഡ്വ: പത്മകുമാർ, എൻ.ഗോപാലകൃഷ്ണൻ, സി.കെ.ഹരിദാസ്, ബാബു കണ്ണനായ്ക്കൽ, എന്നിവർ സംസാരിച്ചു
