മുതുവറ : മുതുവറ സെന്ററിൽ ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.
പുല്ലഴി സ്വദേശി കളരിക്കൽ കൊച്ചനിയൻ (76) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. മുതുവറയിലെ സ്വകാര്യ സ്ഥാപനത്തിലെ തോട്ടം തൊഴിലാളിയായ കൊച്ചനിയൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കൊച്ചനിയൻ സഞ്ചരിച്ചിരുന്ന സൈക്കിളിൽ ബസിടിക്കുകയായിരുന്നു. ഉടൻ മുതുവറ ആക്‌സ് പ്രവർത്തകർ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: അമ്മു. മകൻ: അനിൽകുമാർ. മരുമകൾ: സൗമ്യ.
