❗ മുളങ്കുന്നത്തുകാവ് ❗
മുണ്ടത്തിക്കോട് പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ )രംഗത്ത്. മുളങ്കുന്നത്തുകാവ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രൊഫഷ്ണൽ എക്യുപ്മെൻ്റ് ആൻ്റ് എംപ്ലോയ്മെൻ്റ് പ്രൊട്ടക്ഷൻ
സ്‌കീം (പെപ്സ്) പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് ആവശ്യമായഎമർജൻസി മെഡിക്കൽ സാമഗ്രികൾ കൈമാറി.
ബേൺസ് യൂണിറ്റിലേക്കാവശ്യമായ മ്യൂപ്പിറോസിൻ ഓയിന്റ്‌മെന്റുകൾ, നെബുലൈസർ-ഓക്സിജൻ മാസ്കുകൾ,ഇ.സി.ജി ഇലക്ട്രോഡുകൾ, ഡിസ്പോസിബിൾ ഗൗണുകൾ, അഡൽറ്റ് ഡയപ്പറുകൾ, അണുനാശിനികൾ തുടങ്ങി അടിയന്തര സ്വഭാവമുള്ള മെഡിക്കൽ സാമഗ്രികളാണ് നൽകിയത്. സംസ്ഥാന
പ്രസിഡന്റ് ഡോ:എം.എൻ. മേനോൻ, പെപ്സ് ചെയർമാൻ
ഡോ :എം.ഇ.സുഗതൻ,ഡോ. ലളിത് സുന്ദരം,ഡോ.പി. ഗോപികുമാർ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽഡോ : പി. എസ്.ഇന്ദു,ഡോ :സനൽകുമാർ, ഡോ :എം.രാധിക,ഡോ : പി.വി
സന്തോഷ്,ഡോ : ടി.ജി.ഷിബി ,
ഡോ:എ.സരിൻ,ഡോ :ശ്രീജിത്ത് ശ്രീകുമാർ,ഡോ : ജി.ജയകൃഷ്ണൻ,മുഹമ്മദ് റിഷാദ് എന്നിവർ നേതൃത്വം നൽകി.
