മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുണ്ടന്നൂർ സ്വദേശിയായ പുലിക്കളി കലാകാരൻ മരണത്തിന് കീഴടങ്ങി. കുണ്ടന്നൂർ ചീരാത്ത് രാജൻ്റെ മകൻ രാകേഷ് (30) ആണ് മരിച്ചത്.
ഏഴ് ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന രാകേഷ് ഇന്ന് രാവിലെ 8 മണിയോടെയാണ് മരണപ്പെട്ടത്.
പിതാവ്: രാജൻ, മാതാവ്: രാജലക്ഷ്‌മി, സഹോദരി: രേഷ്മ


