പുന്നയൂർക്കുളത്ത് സ്‌കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി വാഹനം മറിഞ്ഞ് അമ്മയ്ക്കും മകൾക്കും പരിക്ക്.
പരിക്കേറ്റ ഇരുവരേയും കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയമ്പലത്തു താമസിക്കുന്ന തേത്തയിൽ മണികണ്ഠന്റെ ഭാര്യ 43 വയസുള്ള സ്‌മിതക്കും മകൾ 22 വയസുള്ള ഉണ്ണിമായക്കുമാണ് പരിക്ക് പറ്റിയത്.
ചൊവ്വാഴ്ച്ച വൈകീട്ട് പനന്തറ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് വെച്ചാണ് സംഭവം. അപകടത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. പരിസരത്ത് ഉണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. സ്‌മിതക്ക് ശരീരമാസകാലം തൊലി പോവുകയും നടക്കാൻ കഴിയാത്ത അവസ്ഥയുമാണ്. കാലിന് പരിക്ക് പറ്റിയ ഉണ്ണിമായക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്.
കൂടുതൽ അപകടം സംഭവിക്കുന്നതിന് മുൻപ് ആവശ്യമായ നടപടികൾ പഞ്ചായത്തധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
