തൃശൂർ മുതൽ കാശ്മീർ വരെ ഇൻലൈൻ സ്‌കേറ്റിങ്ങിലൂടെ സഞ്ചരിച്ച് തിരിച്ചെത്തിയിരിക്കുകയാണ് എടക്കളത്തൂർ സ്വദേശിയായ ജിബിൻ.
ഫെബ്രുവരി 23-ാം തീയതി ആരംഭിച്ച യാത്ര ഏപ്രിൽ 2 നാണ് കാശ്മീരിൽ എത്തിച്ചേർന്നത്. 40ദിവസം കൊണ്ട് 3000 കിലോമീറ്ററിൽ അധികം ദൂരമാണ് സഞ്ചരിച്ചത്.കർണ്ണാടക,മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ,പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ജിബിൻ രാത്രികാലങ്ങളിൽ പമ്പുകളിൽ ടെന്റ് അടിച്ചാണ് വിശ്രമിച്ചിരുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ വിനായകും ജിബിനോടൊപ്പം കാശ്മീർ യാത്രയിൽ പങ്കാളിയായിരുന്നു.
തിരിച്ചെത്തിയ ജിബിന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സുഹൃത്തുക്കളും, ബന്ധുക്കളും വൻ സ്വീകണമാണ് ഒരുക്കിയത്.
എടക്കളത്തൂർ സ്വദേശിയായ ജോബി -സിജി ദമ്പതികളുടെ മകനാണ് ജിബിൻ
സഹോദരങ്ങൾ :ജിതിൻ, ജൂവൽ,ജാൻമരിയ
