കേച്ചേരി:
കേച്ചേരി - വടക്കാഞ്ചേരി റോഡിൽ മമ്പഉൽ ഹുദാ സ്കൂളിന് സമീപം കാറും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
അപകടത്തിൽ പരിക്ക് പറ്റിയ പിക്കപ്പ് വാൻ ഡ്രൈവർ പഴഞ്ഞി കോട്ടോൽ സ്വദേശി പൊന്നനേക്കാട് വീട്ടിൽ അബു മകൻ ആബിദ്(27), കാർ യാത്രികനായ മുണ്ടത്തിക്കോട് സ്വദേശി കൊണ്ടോളി വീട്ടിൽ മുരളി മകൻ ധനേഷ്(33) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു അപകടം. അപകടത്തിൽ മിനി പിക്കപ്പ് വാനിന്റെ ഡീസൽ ടാങ്കിനും ടയറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
