മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് ഉജ്ജ്വല വിജയം.

  മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് ഉജ്ജ്വല വിജയം.

 

  ❗മുണ്ടൂർ:❗

  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 100 മേനി വിജയം നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ നേടി. 500-ല്‍ 499 മാർക്ക് നേടിയ ജുഡിറ്റ് മേരിയും, 500 -ൽ 497 മാർക്ക് നേടി ഗൗരി നന്ദനയും വിദ്യാലയത്തിന്റെ അഭിമാനമായി.


                      ജുഡിറ്റ് മേരി

    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ ജൂഡിറ്റ് മേരി അഞ്ഞൂറിൽ 499 മാർക്ക് നേടി സ്കൂളിന് അഭിമാനമായി. മുണ്ടൂർ പല്ലിശ്ശേരി ജിജോ ജോൺസന്റെയും (Nokia Solution Chennai) ദീപ്തിയുടെയും (Post Office Kaiparambu) മകളാണ് ജുഡിറ്റ്  മേരി.


                 ഗൗരിനന്ദന എസ്

     സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ ഗൗരിനന്ദന എസ് അഞ്ഞൂറിൽ 497 മാർക്ക് നേടി സ്കൂളിന് അഭിമാനമായി. പേരാമംഗലം ഷിജു ടി എൻ (Health Inspector) സുജ കെ എസ് (pharmacist) മകളാണ് ഗൗരിനന്ദന എസ്.

   മുണ്ടൂർ നിർമ്മൽ ജ്യോതി വിദ്യാലയത്തിലെ പ്രിൻസിപ്പാളിന്റെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയാണ് വിജയത്തിൻറെ പിന്നിൽ എന്ന് അവർ ഊന്നി പറഞ്ഞു. സ്കൂളിലെ 37 വിദ്യാർത്ഥികൾ 90% ലേറെ മാർക്ക് കരസ്ഥമാക്കി. പരീക്ഷയെഴുതിയ എല്ലാ കുട്ടികൾക്കും ഫസ്റ്റ് ക്ലാസ് ലഭിച്ചു. ഉജ്ജ്വല വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ സിസ്റ്റർ മെഴ്സ്സി ജോസഫ് എസ് എച്ച് സ്കൂൾ മാനേജ്മെൻറ് അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.