കുട്ടംകുളം നവാദൈവലയം കൂദാശ കർമ്മം നിർവഹിച്ചു.

 കുട്ടംകുളം  നവ ദൈവാലയം  കൂദാശ കർമ്മം നിർവഹിച്ചു.


 കുട്ടംകുളം:


   പുതുതായി നിർമ്മിച്ച കുട്ടംകുളം  സെന്റ് ജോൺ ദി ഇവാഞ്ച ലിസ്റ്റ്  ദൈവാലയം തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കാർമീകത്വത്തിൽ കൂദാശ കർമ്മം നിർവഹിച്ചു . തുടർന്ന് നടന്ന ദിവ്യബലിക്ക്  വേലൂർ ഫൊറോന വികാരി റവ. ഫാ.ജെയ്സൻ തെക്കുംപുറം ,ഇടവക വികാരി  ഫാ. സോബിൻ പായിക്കാട്ട് , ഫാ. സേവി പുത്തിരി,  ഫാ. ജോബി പുത്തൂർ, എന്നിവർ സഹ കാർമ്മീകാരായി.


 സിസ്റ്റേഴ്സ്, ഇടവക ജനങ്ങൾ, നാനാ ജാതി മതസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കൈകാരന്മാരായ ലോറൻസ് കിടങ്ങൻ, ഷിജോ ചീരമ്പൻ, ക്ലീറ്റസ്  ചീരമ്പൻ, റാഫി ചീരമ്പൻ,  എന്നിവർ നേതൃത്വം നൽകി.