മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ എരുമപ്പെട്ടി കാഞ്ഞിരക്കോട് സ്വദേശി സുരേഷ് (51)ന്റെ മരണം സ്ഥിരീകരിച്ചു. വെടിമരുന്ന് നിറയ്ക്കുന്ന പണിയായിരുന്നു . ഇതിൽ വിദഗ്ദനായിരുന്നു സുരേഷ്.
സ്ഫോടനത്തിൽ സുരേഷിന്റെ ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നി ചിതറിയതായി കണ്ടെത്തി. ബന്ധുക്കളുടെ ഡി.എൻ.എ പരിശോധയിലാണ് സുരേഷിന്റെ മരണം സ്ഥിരീകരിച്ചത്. തെക്കുംകര ചോരത്ത് അന്തരിച്ച അയ്യപ്പന്റെ മകനാണ്. അമ്മ: ദേവു, ഭാര്യ : ബിന്ദു, മകൾ : ആദിശ്രി.
