ഫാ.ഡോ. ജോണ്‍ നീലംങ്കാവിലിന് അവാര്‍ഡ്

 ഫാ.ഡോ. ജോണ്‍ നീലംങ്കാവിലിന് അവാര്‍ഡ്




ലൈബ്രറി മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യന്‍ അക്കാദമിക് ലൈബ്രറി അസോസിയേഷന്‍ അവാര്‍ഡിന് ബാംഗ്ലൂര്‍ ധര്‍മാരാം സര്‍വകലാശാല ചീഫ് ലൈബ്രറേറിയന്‍ ഫാ.ഡോ. ജോണ്‍ നീലംങ്കാവില്‍ സി.എം.ഐ. അര്‍ഹനായി. 20000 രൂപയാണ് അവാര്‍ഡ് തുക. പേരാമംഗലം സ്വദേശിയായ ഫാ.ജോണ്‍ അമല മെഡിക്കല്‍ കോളേജ് അസോസിയേറ്റ് ചീഫ് ലൈബ്രറേറിയന്‍ കൂടിയാണ്.