വ്യാപാരി വ്യവസായി ഏകോപന സമിതി തോളൂര്‍ - പോന്നോര്‍ യൂണിറ്റിന്റെ 34-ാമത് വാര്‍ഷികവും പൊതുയോഗവും


   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോളൂര്‍ - പോന്നോര്‍ യൂണിറ്റിന്റെ 34-ാമത് വാര്‍ഷിക പൊതുയോഗവും വനിതാ വിങ്ങ് മൂന്നാമത് വാര്‍ഷികവും പോന്നോര്‍ ജി ഡബ്ലിയു യു പി സ്‌കൂളില്‍ വെച്ച് നടന്നു.

വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ 75 വയസ്സിന് മുകളിലുള്ള സീനിയര്‍ വ്യാപാരികളെ ആദരിച്ചു. പുതിയ ഭാരവാഹികളായി സി എല്‍ തോമസ് (പ്രസിഡന്റ്), വി.എല്‍ റിജു (സെക്രട്ടറി), ഇ ടി ആന്റണി (ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.