സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരി ജൂഡിറ്റ് മേരിയെ കേരള കോൺഗ്രസ് ആദരിച്ചു...

 സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽജില്ലയിലെ ഒന്നാം റാങ്കുകാരി ജൂഡിറ്റ് മേരിയെ കേരള കോൺഗ്രസ് ആദരിച്ചു...

 ❗മുണ്ടൂർ.,   ❗

     സി.ബി.എസ്.ഇ  പത്താം ക്ലാസ്  പരീക്ഷയിൽ തൃശൂർ ജില്ലയിൽ ഒന്നാം റാങ്കും, സംസ്ഥാനതും,  ദേശീയ തലത്തിലും    രണ്ടാം റാങ്ക് നേടിയ മുണ്ടൂർ സ്വദേശി ജൂഡിറ്റ് മേരിയെ  കേരള കോൺഗ്രസ് ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു.. നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലാണ്  പഠിച്ചിരുന്നത്.. ട്യൂഷൻ പരിശീലനം ഒന്നും തന്നെ ഇല്ലാതെയാണ് ഉന്നത വിജയത്തിന് ജൂഡിറ്റ് അർഹതയായത്... മുണ്ടൂർ പല്ലിശ്ശേരി വീട്ടിൽ  ജിജോ ജോൺസൺ--- ദീപ്തി ദമ്പതികളുടെ മുത്തമകളാണ് ജൂഡിറ്റ്.. 500 ൽ 499 മാർക്ക് നേടിയാണ് ജില്ലയിൽ ഒന്നാം റാങ്കുകാരിയായത്.കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി. വി.കുര്യാക്കോസ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിന്റി ഷിജു, കേരള കോൺഗ്രസ് കൈപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഇൻ ചാർജ് സുനിൽ കണ്ടിരുത്തി, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോബി ആലപ്പാട്ട്, കേരള വനിത കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജൻസി ഡേവിസ്, കർഷക യൂണിയൻ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി എ ജോസ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു......

🔻🔻🔻🔻🔻🔻🔻🔻