എ കെ എസ് ബെസ്റ്റ് പ്രിൻസിപ്പാൾ ഗ്ലോബൽ അവാർഡ് 2025 സിസ്റ്റർ മേഴ്സി ജോസഫ് സച്ചിന് ലഭിച്ചു.
ന്യൂഡൽഹി:
ന്യൂഡൽഹിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എസ് എച്ച് ബെസ്റ്റ് പ്രിൻസിപ്പാൾ ഗ്ലോബൽ അവാർഡ് എ കെ എസ് എജുക്കേഷൻ വേൾഡ് സി ഇ ഓ ദിനേശ് കാമ്ര ഫിനാൻസ് ഹെഡ് മഹേഷ് കാമ്രയിൽ നിന്നും ഏറ്റുവാങ്ങി.
വിദ്യാഭ്യാസരംഗത്ത് അനവധി പുതുമകൾ നടപ്പാക്കിയതിനും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് നൽകിയ ഊന്നൽ അക്കാദമിക് മികവിന് ഒപ്പം കലാകായികം സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് നിർണായക നേതൃത്വം നൽകിയതിനും ലഭിച്ച അംഗീകാരമാണ് ഈ അവാർഡ്.
