ലഹരിയെ ഇടിച്ചു തകർത്ത് അസീസിയിലെ വിദ്യാർത്ഥികൾ:
തലക്കോട്ടുകര അസ്സീസി സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ ആരോഗ്യമെന്ന ആശയവുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെ പ്രതീകാത്മകമായി പഞ്ചിംഗ് നടത്തി പ്രതിരോധിച്ചു. റവ.ഫാ മനോജ് താണിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ സിസ്റ്റർ സെലിൻ ജോസഫ്, സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഷാൻ്റി ജോസഫ്,പി ടി എ പ്രസിഡൻറ് ഡോക്ടർ പ്രതീഷ്, സ്റ്റാഫ് സെക്രട്ടറി ഡാർലി ബി കെ എന്നിവർ പങ്കെടുത്തു. നല്ലപാഠം കോഡിനേറ്റർ പി ജെ ജയ, എ എൻ അമ്പിളി , അഭിരാജ് എം, 'സാം ബാബു എന്നിവരും വിദ്യാർത്ഥി പ്രതിനിധികളും നേതൃത്വം നൽകി.
🔻🔻🔻🔻🔻🔻
