കൂൺ കൃഷി പരിശീലനം

   കൈപ്പറമ്പ് കൃഷിഭവന്റെ നേതൃത്വത്തിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കർഷകർക്കായി കൂൺ കൃഷി പരിശീലനം  ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു.

   പരിശീലന ക്ലാസ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,  കെ കെ ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ  സിന്ധു പ്രകാശ് അധ്യക്ഷയായ ചടങ്ങിൽ പങ്കെടുത്ത കർഷകർകരെ കൃഷി ഓഫീസർ  പ്രശാന്ത് അരവിന്ദ് കുമാർ സ്വാഗതം ചെയ്തു. കൂൺ കൃഷിയിൽ വർഷങ്ങളായിട്ടുള്ള പരിചയമുള്ള  സുമ സജീവ് വിഷയാവതരണം നടത്തുകയും ചെയ്തു.

 കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ക്ലാസ്സ് വഴി കൂൺ ബെഡ്ഡുകൾ തയ്യാറാക്കുന്ന വിധം ഡെമോൺസ്ട്രേഷൻ ചെയ്തത് കർഷകർക്ക് ഏറെ ഉപകാരപ്രദമായി.


 രണ്ടര മണിക്കൂറോളം നീണ്ട ക്ലാസിന് കൃഷി അസിസ്റ്റന്റ് രജീഷ് നന്ദി രേഖപ്പെടുത്തി.