പേരാമംഗലത്ത് കെഎസ്ആർടിസി ബസ്സടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

 പേരാമംഗലത്ത് കെഎസ്ആർടിസി ബസ്സടിച്ച്  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

പേരാമംഗലം സ്വദേശിനി പയ്യപ്പിള്ളി വീട്ടിൽ ത്രേസ്യാ മറിയ(80) ആണ് മരിച്ചത്.വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.പേരാമംഗലം സെന്ററിൽ വച്ച്  റോഡ് മുറിച്ചു കടക്കുന്നതിനിടെ ത്രേസ്യയെ  ബസ്സ്‌ വന്നിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെ മരിച്ചു.സംസ്കാരം പിന്നീട്.ഭർത്താവ്: പരതേരായ ദേവസ്സി

മക്കൾ : കൊച്ചുമേരി, റോസിമോൾ , ആൻ്റു

പരേതരായ ഷാജു, ജോസ്.