മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് ഓണചന്ത

  മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് ഓണചന്ത.


   മുണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സബ്‌സിഡി നിരക്കിൽ ഒരുക്കിയ ഓണചന്ത ബാങ്കിന്റെ പുറ്റേക്കര ഹെഡ്ഓഫീസിൽ ആരംഭിച്ചു.കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷദേവി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എം ജെ നിജോൺ അധ്യക്ഷനായി. ഡയറക്ടർമാരായ സി ഡി ജോസ് ,സി ടി ഡേവിസ്,കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു പ്രകാശൻ,കൈപ്പറമ്പ് പഞ്ചായത്ത് കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ്,ബാങ്ക് സെക്രട്ടറി ഒ വി ജിഷ എന്നിവർ സംസാരിച്ചു.

ഓണചന്ത കിറ്റുകൾ ബാങ്കിന്റെ പേരാമംഗലം, മുണ്ടൂർ, കൈപ്പറമ്പ് ശാഖകളിലും ലഭ്യമാണ്. 26 തരത്തിലുള്ള സാധനങ്ങൾ ഉൾപ്പെടുത്തിയാണ് കിറ്റുകൾ ഒരുക്കിയിട്ടുള്ളത്.