വേലൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തളിർ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു.
വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.ഷോബിഅദ്ധ്യക്ഷതവഹിച്ചചടങ്ങ് .ജില്ലാപഞ്ചായത്തംഗം ജലീൽ ആദൂർ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ ഡോ.സലിൽ മുഖ്യാത്ഥിയായി ,.
തൃശ്ശൂർ ജില്ല സബ് കളക്ടർ സ്വതി മോഹൻ റാത്തോഡ് ചടങ്ങിൽ വിശിഷ്ടാത്ഥിതി ആയിയുന്നു. വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കർമല ജോൺസൺ, സ്വഗതം ആശംസിച്ചു വേലൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ജോയ്. സി.എഫ്, ഷേർലി ദിലീപ്കുമാർ, ബിന്ദു ശർമ, വിമല നാരായണൻ, ശുഭ അനിൽകുമാർ, ആരിഫ .സാബിർ, സിഡിഎസ് ചെയർപേഴ്സൺ വിദ്യ ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡൻറ് ജോസ്. എ.ജെ,മെഡിക്കൽ ഓഫീസർ. ഡോ. റോസിലിൻ, എന്നിവർ ആശംസകൾ അറിയിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി ഘോഷയാത്രയും, കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാ പരിപാടികളും വിവിധ മത്സരങ്ങളും ഓണസദ്യയും സംഘടിപ്പിച്ചു. അധ്യാപിക അഞ്ചു. കെ. ജയൻ നന്ദി പറഞ്ഞു.