ചൂണ്ടൽ ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിലെ 45-ാം മത് വാർഷികാഘോഷം വർണ്ണാഭമായി സംഘടിപ്പിച്ചു.

 ചൂണ്ടൽ ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിലെ 45-ാം മത് വാർഷികാഘോഷം വർണ്ണാഭമായി സംഘടിപ്പിച്ചു.

  കേച്ചേരി:

  


 ചൂണ്ടൽ ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിൻ്റ 45-ാം മത് വാർഷികം " ഡീ- ഡെസ്റ്റിലോ 2026"  തൃശൂർ അസി. കളക്ടർ  സ്വാതി മോഹൻ റാത്തോഡ് ഐ. എ.എസ് ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ റവ .ഫാ.വിൻസെൻ്റ് ചിറക്കൽ മണവാളൻ വി.സി ആമുഖ പ്രഭാഷണം നടത്തി. വിൻസെഷ്യൽ സഭ മേരി മാത പ്രൊവിൻസ് മേധാവി വെരി റവ.ഫാ അലക്സ് ചാലങ്ങാടി വി .സി . അധ്യക്ഷത വഹിച്ചു.സ്ക്കൂൾ മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ നെടിയാനി വി.സി അനുഗ്രഹ പ്രഭാക്ഷണം നടത്തി. സ്റ്റാഫ് പ്രതിനിധി  ഡെൽഫി നെൽസൺ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു .പി.ടി എ പ്രസിഡൻ്റ്  ജെസ്റ്റിൻ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്  ജിൻ്റോ തരകൻ എന്നിവർ ആശംസകളർപ്പിച്ചു . ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവ് മാസ്റ്റർ  എൻ .ആദർശ് ബാലസാഹിത്യകാരി കുമാരി അഫ്ഷിൻ അൽതാഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വിവിധ ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ പ്രകാശന കർമ്മം ബാലപിന്നണി ഗായകൻ മാസ്റ്റർ റിതു രാജ് നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളേയും സ്കൗട്ട് ഗൈഡ്സ് ,ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളേയും റാങ്ക് ജേതാവ് ശ്രീനന്ദ സന്ദീപ്, ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ മെർക്കുറി ഗ്രൂപ്പിനേയും മറ്റു അവാർഡ് ജേതാക്കളേയും ചടങ്ങിൽ സാമ്പത്തിക പുരസ്ക്കാരങ്ങളും ട്രോഫികളും നല്കി ആദരിച്ചു.സ്കൂൾ ലീഡർ ഹാരി പോൾ സി.ജെ. ഡെപ്യൂട്ടി ലീഡർ ഗാഥാ താജുദീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിന് നവ്യാനുഭവമായി .ജനറൽ കൺവീനർ  റിനി രെജു യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു