ജില്ല ആർച്ചറി അസോസിയേഷൻ സി ജെ ജയിംസ് പ്രസിഡണ്ട് എം ആർ സന്തോഷ് സെക്രട്ടറി.... സി വി കുര്യാക്കോസ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി എന്നിവരെ തിരഞ്ഞെടുത്തു...
തൃശൂർ., ജില്ലാ ആർച്ചറി അസോസിയേഷൻ പ്രസിഡണ്ടായി സി. ജെ .ജയിംസ്, സെക്രട്ടറിയായി ആർച്ചറി വേൾഡ് കോച്ച് എം ആർ സന്തോഷിനെയും, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗമായി പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസിനെയും തിരഞ്ഞെടുത്തു.. വൈസ് പ്രസിഡണ്ട് മാരായി ജോൺസൺ ജോർജ്, ഡോക്ടർ ഇ ബി ബിനോയ് ട്രഷററായി സോളമൻ തോമസ്, ജോയിൻറ് സെക്രട്ടറിമാരായി അബി ജോൺസൺ, ഡിറ്റോ വർഗീസ് , എന്നിവരെ തിരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് യോഗത്തിൽ ഐക്യ കണ്ടേനയാണ് തെരഞ്ഞെടുത്തത്..... യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ കെ എൽ മഹേഷ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ നിരീക്ഷകൻ ടിറ്റു വിജയകുമാർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.. തെരഞ്ഞെടുപ്പ് യോഗത്തിൽ സിജെ ജെയിംസ് അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി വി കുര്യാക്കോസ്, സംസ്ഥാന ആർച്ചറി അസോസിയേഷൻ മുൻ വൈസ് പ്രസിഡണ്ട് ജോൺസൺ ജോർജ് സ്വാഗത ആശംസിച്ച ചടങ്ങിൽ എം ആർ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സി.റ്റി. പിയൂസ് കണക്കാവതരിപ്പിച്ചു. പി എ സെയിൻ, അവതരിപ്പിച്ച ഔദ്യോതിക പാനൽ തെരഞ്ഞെടുപ്പ് യോഗം അംഗീകരിച്ചു.