മുക്കാട്ടുകര ഡിവിഷൻ കോൺഗ്രസ് തിരിച്ചുപിടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
തൃശൂർ കോർപ്പറേഷൻ ഡിവിഷനുകളിൽ നടത്തുന്ന ഡിവിഷൻ തല പ്രവർത്തക യോഗം മുക്കാട്ടുകരയിൽ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം നിർവഹിച്ചു. മുക്കാട്ടുകര ഡിവിഷൻ കോൺഗ്രസ് തിരിച്ചുപിടിക്കുമെന്നും, അതിനു വേണ്ട മുന്നൊരുക്കം നടത്തണമെന്നും, ഡിസിസി തലത്തിൽ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഡിവിഷൻ കമ്മറ്റി പ്രസിഡണ്ട് ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.എസ്.ശിവരാമകൃഷ്ണൻ, മണ്ഡലം കമ്മറ്റി പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥിയിരുന്നു. താഴെ തലങ്ങളിൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുന്ന, ടോൾ പ്ലാസയിലെ അനീതിക്കെതിരെ നിരന്തരം പൊരുതുന്ന, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും കൂടിയായ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമെന്ന് സ്വാഗതപ്രസംഗത്തിൽ ജെൻസൻ ജോസ് കാക്കശ്ശേരി അഭിപ്രായപ്പെട്ടു. വി.ബാലഗോപാലൻ, അനിൽകുമാർ തെക്കൂട്ട്, ജോസ് കുന്നപ്പിള്ളി, എച്ച്.ഉദയകുമാർ, തിമോത്തി വടക്കൻ, വിൽബിൻ വിൽസൻ, സുനിൽകുമാർ, ശശി നെട്ടിശ്ശേരി, ജോൺസൻ പാലക്കൻ, വി.എൽ.വർഗ്ഗീസ്, കെ.കെ.ആന്റോ, നിധിൻ ജോസ്, അജിതൻ പെല്ലിശ്ശേരി, ജോസ് പ്രകാശ്, ചന്ദ്രൻ കോച്ചാട്ടിൽ, കെ.മാധവൻ, ജോസ് വടക്കൻ, കെ.എ.ബാബു, കെ.ജെ.ജോബി, സി.എ.വിൽസൻ, വിനീഷ്, ഒ.ഹരിദാസ്, ചന്ദ്രവാസൻ, സി.ബി.വിപിൻ, വർഗ്ഗീസ് മാണിക്കത്തുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.