നന്മയുടെ കരസ്‌പർശവുമായി നിർമ്മൽ ജ്യോതി ബാൻഡ് സെറ്റ് ടീം.
മുണ്ടൂർ:
നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബാൻഡ് സെറ്റ് ടീം അവർക്ക് ലഭിച്ച വേതനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച് മാതൃകയായി.
റവറൻ്റ് ഫാദർ സോളമൻ സി എം ഐ സംഘടിപ്പിക്കുന്ന അംഗവൈകല്യം ഉള്ളവരുടെ ബാസ്ക്കറ്റ്ബോൾ ടീമിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കുട്ടികൾ അവർക്ക് ലഭിച്ച തുക കൈമാറി . സമൂഹത്തി്ന് മാതൃകയാകുന്ന മഹത്തായ ഈ തീരുമാനത്തിൽ എത്തിയ കുട്ടികളെ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച് അഭിനന്ദിച്ചു.