ഓണം സഹകരണ വിപണി 2025
വേലൂർ സർവീസ് സഹകരണ ബാങ്കും, കൺസ്യൂമർഫെഡുമായി സഹകരിച്ച് എല്ലാവർഷവും നടത്തിവരാറുള്ള ഓണവിപണി ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കിൽ, സെക്രട്ടറി എം ഡി ജോസഫ്,ഡയറക്ടർ ബോർഡ് അംഗങ്ങളായ സണ്ണി പുലിക്കോട്ടിൽ, സണ്ണി വടക്കൻ, രവി വട്ടംപറമ്പിൽ,മനോജ് പൂവത്തിങ്കൽ, സജീഷ്, ഷൈനി ഫ്രാൻസിസ്, പ്രേമ പുരുഷോത്തമൻ , സരസ്വതി സിദ്ധാർത്ഥൻ, ലിജി ലോറൻ, വേലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സൈമൺ സി ഡി, ജീവനക്കാരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സഹകരണ ഓണ വിപണികൾ സാധാരണ ജനങ്ങളുടെ ഇടയിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് സെക്രട്ടറി വിശദീകരിച്ചു .
ബാങ്കിന്റെ ഹെഡ് ഓഫീസിൽ ഇന്നുമുതൽ എല്ലാദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്.കിറ്റ് വാങ്ങാനായി വരുന്നവർ റേഷൻ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. രാവിലെ 8 30 മുതൽ ടോക്കൺ കൊടുത്തു തുടങ്ങുന്നതാണ്.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻