വേലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം എം.പി കെ.രാധാകൃഷ്ൻ ഉദ്ഘാടനം ചെയ്തു.

 വേലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം എം.പി കെ.രാധാകൃഷ്ൻ ഉദ്ഘാടനം ചെയ്തു.

വേലൂർ രാജ സർ രാമവർമ്മ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്ന വാർഷകത്തിൽ വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ ഷോബി അദ്ധ്യക്ഷനായി. മെമ്പർ സെക്രട്ടറി ടി.കെ സിദ്ധാർത്ഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ മുഖ്യാതിഥിയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലളിത ഗോപി , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷേർളി ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സപ്ന റഷീദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആരീഫ സാബീർ, ശുഭ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. 


സി.ഡി.എസ് ചെയർപേഴ്സൺ വിദ്യ ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ ത്ര്യേസ്യ ഡേവീസ് നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.