സേവാഭാരതി കോലഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റൂർ :
സേവാഭാരതി കോലഴി യൂണിറ്റിന്റെയും സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കുറ്റൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പ് സരോജ ഹോസ്പിറ്റൽ എം.ഡി ഡോക്ടർ കൃഷ്ണൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
സേവാഭാരതി ട്രഷറർ സത്യനാരായണൻ അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ സമിതി അംഗം അരുന്ധതി ടീച്ചർ ആശംസകൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി രഘുനന്ദൻ സ്വാഗതവും സെക്രട്ടറി പ്രസാദ് നന്ദിയും പറഞ്ഞു. സരോജ ഹോസ്പിറ്റലിലെ ആറു ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്ത് രോഗികളെ പരിശോധിച്ചു.
🔻🔻🔻🔻🔻🔻🔻🔻