വി റോസ പുണ്യവതിയുടെ മരണ തിരുന്നാൾ ആചരിച്ചു
പറപ്പൂർ സെൻ്റ് ജോൺ നെപ്യുസാൻ ഫൊറോന ദേവാലയത്തിൽ വി റോസ പുണ്യവതിയുടെ മരണ തിരുന്നാൾ ആചരിച്ചു. ഫാ. പോൾ കള്ളിക്കാടൻ ആഘോഷമായ വി കുർബാന അർപ്പിച്ചു.
തുടർന്ന് ഇടവകയുടെ 200 ൽ അധികം വരുന്ന റോസ നാമധാരികളെ റോസ പൂവ്വ് നൽകി ആദരിച്ചു. ശേഷം ലദീഞ്ഞ്, നൊവെന, പള്ളി ചുറ്റിയുള്ള പ്രദിക്ഷണം നേർച്ച ഭക്ഷണം എന്നിവയും ഉണ്ടായിരുന്നു. മരണ തിരുനാളിന് വികാരി റവ ഫാ.സെബി പുത്തൂർ, അസി. വികാരി ക്രിസ്റ്റോ മഞ്ഞളി , കൈക്കാരൻമാർ , കേന്ദ്ര സമിതി എന്നിവർ നേതൃത്വം നൽകി