വർണ്ണോജ്വലമായ മത്സരങ്ങളുമായി നിർമ്മൽ ജ്യോതി കലോത്സവം
മുണ്ടൂർ:
നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ 2025- 26 അധ്യായന വർഷത്തിലെ കലോത്സവമായ "വർണ്ണോത്സവം 2k25" ആവേശോജ്വലമായ പരിപാടികളോടെ ശ്രദ്ധേയമായി.
പ്രശസ്ത ചെണ്ട വിദ്വാനായ കലാമണ്ഡലം ഉണ്ണികൃഷ്ണൻ "വർണോത്സവം 2025" ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ കലയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം കഥകളിയെയും ചെണ്ടമേളത്തേയും കുറിച്ച് കുട്ടികൾക്ക് പ്രാഥമികമായ അറിവ് പകർന്നു നൽകി.തുടർന്ന് കഥകളിയിലെ ചലനങ്ങളെക്കുറിച്ചും കഥകളി പദങ്ങളെ കുറിച്ചും താളബോധത്തെക്കുറിച്ചും ലളിതമായി വേദിയിൽ അവതരിപ്പിച്ചു. രണ്ടുദിവസം നീണ്ടുനിന്ന കലോത്സവത്തിൽ വിദ്യാർത്ഥികൾ നാല് ഗ്രൂപ്പുകളായാണ് മത്സരിച്ചത്. നെഹ്റു ഹൗസ്, പട്ടേൽ ഹൗസ്, ഗാന്ധി ഹൗസ്, ടാഗോർ ഹൗസ് എന്നിങ്ങനെ ഗ്രൂപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ദിവസം വിദ്യാർത്ഥികൾക്കായി നാടൻപാട്ട്, മൂകാഭിനയം, ഇംഗ്ലീഷ് സ്കിറ്റ്, സംഘനൃത്തം എന്നീ മത്സരങ്ങളാണ് ഉണ്ടായിരുന്നത്. മറ്റു നിരവധി വ്യക്തിഗത മത്സരങ്ങളും സംഘടിപ്പിച്ചു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഗാന്ധി ഹൗസ് ഓവറോൾ ഒന്നാം സ്ഥാനം നേടി. പട്ടേൽ ഹൗസ് ടാഗോർ ഹൗസ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
🔻🔻🔻🔻🔻🔻🔻🔻🔻