ശബ്ദ സന്ദേശത്താൽ വിവാദമായ കല്ലുംപുറം സിറാജുൽ ഉലും ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കനത്ത മഴയിലും ആഹ്ലാദത്തിന്റെ പൂക്കൾ വിരിഞ്ഞു.
ഓണത്തിനെതിരെ ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്ന വിവാദം ആളിക്കത്തുന്നതിനിടയിൽ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലിഷ് സ്കൂളിൽ ഓണാഘോഷം നടത്തി. പൂക്കളം മത്സരം, കസേരകളി, സ്പൂൺ റൈസ്, ചാക്ക് ചാട്ടം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. അധ്യാപകരും വിദ്യാർഥികളും ഒരുമിച്ചതോടെ കനത്ത മഴയിലും സ്കൂളിൽ ആഹ്ലാദത്തിന്റെ പൂക്കൾ വിരിഞ്ഞു.
ഡിവൈഎഫ്ഐ പ്രവർത്തകർ കുട്ടികൾക്ക് മധുരം വിളമ്പി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾ സമാപിച്ചു. ഉദ്യോഗസ്ഥരും സദ്യയുണ്ടു.