⭕ ബൈക്കുകൾ കൂട്ടിയിടിച്ച് വേലൂര്‍ സ്വദേശി മരണപ്പെട്ടു*🔻 *ഒരാൾക്ക് ഗുരുതര പരിക്ക്❗
മുളങ്കുന്നത്തുകാവ്:
മെഡിക്കൽ കോളേജ് ക്യാമ്പസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വേലൂർ കുട്ടംകുളം സ്വദേശി തറയിൽ വീട്ടിൽ മോഹൻദാസ് (56 )ആണ് മരിച്ചത്. ഇയാൾ ചിയ്യാരത്ത് സെക്യൂരിറ്റി ജീവനക്കാരനാണ്. മണിത്തറ സ്വദേശി പൂവ്വത്തിങ്കൽ പ്രിൻസിൽ (25 )നാണ് ഗുരുതര പരിക്ക്. പ്രിൻസിലിനെ ഗവമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.