സഹകരണ സംഘത്തിലെ ക്രമക്കേടിനെതിരെ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം.
കൊട്ടേക്കാട് : തൃശ്ശൂർ ജില്ല മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങളുടെ സർചാർജും, ബാധ്യതകളും, കുടിശ്ശിഖകളും എത്രയും പെട്ടെന്ന് തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ഭരണസമിതിയിൽ യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്തിയ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ക്രമവിരുദ്ധ നടപടിക്കെതിരെയും ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു.
ആം ആദ്മി പാർട്ടി വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് റോയ് പുറനാട്ടുകരയുടെ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ പ്രസിഡണ്ട് ഷാജു കാവുങ്ങൽ ഉദ്ഘാടനം ചെയ്തു . തുടർന്ന് ജില്ലാ കൗൺസിൽ അംഗം ലോറൻസ് മങ്കര സ്വാഗതവും വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി സേവിയർ ചിരിയങ്കണ്ടത്ത് നന്ദിയും പറഞ്ഞു.