കുറ്റൂർ മേരിമാതാ പള്ളി വികാരി ഫാ, ജോജു പൊറു ത്തൂരിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷത്തിന് ഒപ്പം കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റൂർ ഇടവകയിലെ രണ്ടു ഭവനരഹിതരായ കുടുംബങ്ങൾക്കായി നിർമ്മിച്ച കാരുണ്യ ഭവനങ്ങളുടെ ആശീർവാദ കർമ്മവും, താക്കോൽ ദാനവും തൃശൂർ അതിരൂപത അധ്യക്ഷൻ മാർ. ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
ഇടവകയിലെ ഒരു കുടുംബം പള്ളിക്ക് നൽകിയ മൂന്ന് സെന്റ് സ്ഥലത്തു ഇടവകയിലെ തന്നെ രണ്ടു കുടുംബങ്ങൾ ഭവന നിർമ്മാണത്തിനുള്ള ചിലവിന്റെ മുഖ്യ സ്പോൺസർ മാരായി. ചടങ്ങുകൾക്ക് വികാരി ഫാ. ജോജു പൊറുത്തൂർ, അസിസ്റ്റന്റ് വികാരി ഫാ.ആൽബിൻ ചൂണ്ടൽ,ഫാ. ജോൺസൺ പന്തപ്പിള്ളി, കൈക്കാരന്മാരായ ക്രിസ്റ്റ് ഫർ ജോ ജോസഫ് ചക്കാലക്കൽ, ദേവസി അറങ്ങാശ്ശേരി, മേജോ ചിറയത്ത് ജുബിലി കമ്മിറ്റി ജനറൽ കൺവീനർ പ്രകാശ്. ഡി. ചിറ്റി ലപ്പിള്ളി, കേന്ദ്ര സമിതി കൺവീനർ ജോമോൻ കൊള്ളന്നൂർ, ജൂബിലി ആഘോഷ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.