ഏഴ് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് തൃശൂരിൽ അറസ്റ്റിൽ; പോക്സോ കേസ് ചുമത്തി.
ഏഴ് വയസ്സുകാരിയായ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൃശ്ശൂർ സ്വദേശി അറസ്റ്റിൽ. സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന ഇയാൾക്കെതിരെയാണ് ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന ആരോപണം ഉയർന്നിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം ഞായറാഴ്ചകളിൽ കുട്ടികളെ അച്ഛനൊപ്പം വിട്ടുകൊടുത്തിരുന്ന ദിവസങ്ങളിലാണ് ഈ ക്രൂരകൃത്യം നടന്നതെന്നാണ് പോലീസ് പറയുന്നത്.
കുട്ടി മാതാവിനോട് പീഡനവിവരം ധരിപ്പിക്കുകയും, തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു. ഈ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അടിയന്തരമായി ഇടപെട്ട് ഇയാളെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
വർഷങ്ങളായി ഇയാൾ മകളെ പീഡിപ്പിച്ചിരുന്നു എന്നാണ് കുടുംബത്തിൻ്റെ ഭാഗത്തുനിന്നുള്ള ആരോപണം. എന്നാൽ, ഒരു തവണ മാത്രമാണ് പീഡനം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് വ്യക്തമാക്കുന്നത്. പോലീസ് ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻