വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരൻ മരിച്ചു.
അമലനഗർ:
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ അമല പെട്രോൾ പമ്പിന് മുൻ വശത്ത് വച്ച് റോഡ് മുറിച്ചു കടന്നിരുന്ന കാൽനട യാത്രികനായ ചിറ്റിലപ്പിള്ളി മനക്കലത്ത് വീട്ടിൽ ശ്രീധരൻ മകൻ ശ്രീജിത്ത്(37) ആണ് കാറിടിച്ച് മരണപ്പെട്ടത്.
അപകടം നടന്ന ഉടനെ ശ്രീജിത്തിനെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല, ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അടാട്ട് ഫാർമേഴ്സ് ബാങ്കിന്റെ ചൂരക്കാട്ടുകര ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു ശ്രീജിത്ത്. സംസ്കാരം പിന്നീട് നടക്കും. അപകടത്തെ തുടർന്ന് കാർ ബ്രേക്കിട്ടപ്പോൾ കാറിനകത്ത് ഉണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ആറമ്പിള്ളി സ്വദേശി കൈപ്പറമ്പ് വീട്ടിൽ ശ്രേയ ക്കാണ് പരിക്കേറ്റത്. ഇവരെ മുതുവറ ആക്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം.

