❗കേച്ചേരി : ❗
കേച്ചേരി ആയമുക്കിൽ മതിലകത്ത് വീട്ടിൽ മുഹമ്മദ് ഷാഫിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പിതാവും മക്കളും പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.ആയമുക്ക് രായ്മരക്കാർ വീട്ടിൽ അബ്ദുൾ കരിം, മക്കളായ റാഷിക്, റൗഹൂഫ് എന്നിവരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ കോടതിയിൽ നിന്നും ഹൈകോടതിയിൽ നിന്നും മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻ്റ് ചെയ്തു. മുഹമ്മദ് ഷാഫിയുടെ പറമ്പിലും വഴിയിലും കോൺക്രീറ്റ് മാലിന്യങ്ങൾ നിക്ഷേപിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികളായ മൂന്നംഗ സംഘം മുഹമ്മദ് ഷാഫിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കേസ്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാഫിയെ പരിക്കുകളോടെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശി പ്പിക്കുകയായിരുന്നു. മർദ്ദനമേറ്റ് യുവാവിന് പാനിക് അറ്റാക്ക് ഉണ്ടായതായും ബന്ധുക്കൾ പറഞ്ഞു.


