കൈപ്പറമ്പ്-തലക്കോട്ടുക്കര റോഡ് ദുരിതത്തിൽ തന്നെ.
ഈ കുഴിയിൽ വീണു മരിച്ചാൽ 9 വർഷം മുൻപ് പണിത കോൺട്രാക്ടറിനോ, പഞ്ചായത്ത് അധികാരികൾക്കോ, ആർക്കെതിരെ കേസെടുക്കും.?
കുഴിയിൽ അപകടത്തിൽ പ്പെട്ട് മരിച്ചാൽ നടപടിയെടുക്കുമെന്ന് കളക്ടർ കഴിഞ്ഞദിവസം അറിയിച്ചതിനെ തുടർന്നാണ് ഈ ചോദ്യവുമായി പ്രദേശവാസികൾ രംഗത്ത് എത്തിയിരിക്കുന്നത്.
റോഡ് പണി ഇനിയും വൈകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കാൽനട യാത്രക്കാരന് പോലും പോകാൻ പറ്റാത്ത വിധം തകർന്ന റോഡിലൂടെയുള്ള യാത്ര വളരെ ദുഷ്കരമാണ്.
9 വർഷം മുൻപാണ് ചെറിയ രീതിയിലെങ്കിലും അറ്റകുറ്റപ്പണി ചെയ്തിട്ടുള്ളത്.
അടുത്ത ഇലക്ഷനിലും പഞ്ചായത്ത് ഭരണം കൈക്കൽ ആക്കണം എന്ന വാശിയോടെ പ്രവർത്തിക്കുന്ന ഭരണ പ്രതിപക്ഷ അംഗങ്ങൾക്കും ഈ റോഡിനെ കുറിച്ച് യാതൊരു ചിന്തയുമില്ല.
രണ്ടു സംസ്ഥാനപാതകളെ ബന്ധിപ്പിക്കുന്ന പ്രധാന ഈ പ്രധാന റോഡിന് ഒരു പരിഗണനയും സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
ഈ റോഡിന് അവഗണിച്ചാണ് സംസ്ഥാനപാതയിൽ കൈപ്പറമ്പ് സെന്ററിൽ മീഡിയൻ ഗ്യാപ്പ് ഇടാതെ ഡിവൈഡർ നിർമ്മിച്ചത്.
കളക്ടർക്ക് പരാതി നൽകിയപ്പോൾ അന്വേഷിക്കാം എന്നു പറയുന്നതല്ലാതെ പ്രത്യേകിച്ചൊരു നടപടിയും ആയിട്ടില്ല,
ഈ റോഡിലൂടെ ഉള്ള കഷ്ടപ്പാടിന്റെ യാത്രയെക്കുറിച്ച് നിരവധി , വാർത്തകൾ വന്നതും , പത്രക്കട്ടിങ്ങുകളും കളക്ടറെ കാണിച്ച് പരാതി പറഞ്ഞിട്ടും അതിനും നടപടിയായില്ല.
ചൂണ്ടൽ
പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന റോഡ് പണിക്ക് എംഎൽഎ ഗ്രാമ വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം പാസായി എങ്കിലും ടെൻഡർ എടുക്കുവാൻ ഇതുവരെയും ആരും എത്തിയിട്ടില്ല , പഞ്ചായത്ത് ഫണ്ടോ, ജില്ലാ പഞ്ചായത്ത് ഫണ്ടോ ഈ റോഡിനായി നീക്കി വെച്ചിട്ടും ഇല്ല ,
കോണ്ടക്ടർമാരെ ചെന്ന് കണ്ട് അന്വേഷിച്ചപ്പോൾ ഫണ്ട് പാസായി എന്നല്ലാതെ പണി കഴിഞ്ഞാൽ ഉടൻ പൈസ കിട്ടാൻ യാതൊരു സാധ്യതയുമില്ലെന്നും അരക്കോടിയോളം രൂപ റോഡ് പണിക്ക് വേണ്ടി ലോണെടുത്ത് ഇറക്കിയാൽ അതിന്റെ പലിശ കൂടി കടം കേറുമെന്നല്ലാതെ വേറൊരു രക്ഷയും ഉണ്ടാകില്ല എന്നാണ് പറയുന്നത്.
കൈപ്പറമ്പ് പഞ്ചായത്ത് ഭാഗം ടാറിങ് ചെയ്യുന്നതിന് വേണ്ടി ടെൻഡർ കഴിഞ്ഞെങ്കിലും പണികൾ തുടങ്ങുമ്പോൾ തടസ്സമായി എന്നും ഓരോരോ കാരണങ്ങൾ ഉണ്ടാകും. ജൽ ജീവൻ പദ്ധതി, ശക്തമായ മഴ, അന്യസംസ്ഥാന തൊഴിലാളികളായ ജോലിക്കാർ നാട്ടുകാർ പോയ കോൺടാക്ടറുടെ അവസ്ഥ, തുടങ്ങി ഒട്ട അനുവധി കാരണങ്ങൾ..
ഇതിൽ ദുരിതമനുഭവിക്കുന്നത് ഈ വഴിയിലൂടെയുള്ള യാത്രക്കാരും പ്രദേശവാസികളും ആണ്.
ഈ വഴിയിലും ഒന്നോ രണ്ടോ ജീവൻ പൊലിഞ്ഞാൽ മാത്രമേ സർക്കാർ ഇടപെടാൻ സാധ്യതയുള്ളൂ എന്ന് പറഞ്ഞ് മനം മടുത്ത കൈപ്പറമ്പിൽ ഏതാനും യുവാക്കൾ ചേർന്ന് അരക്കിലോമീറ്ററോളം ഉള്ള കുഴികളിൽ ടാറിങ് പണിയുടെ വേസ്റ്റുകൾ നിക്ഷേപിച്ച് താൽക്കാലികമായി വെള്ളക്കെട്ടുകൾ ഒഴിവാക്കി കൊണ്ടിരിക്കുകയാണ്.
ഒരു ബക്കറ്റും കയ്യിലെടുത്ത് കൈപ്പറമ്പ് - തലക്കോട്ടുകര റോഡ് നന്നാക്കാൻ ഫണ്ട് പിരിക്കാൻ മേഖലയിൽ ഇറങ്ങേണ്ടി വരുമോ ?
എന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ഫാദർ ഡേവിസ് ചിറമ്മൽ ചോദിച്ചു.
വേണ്ടിവന്നാൽ അതിനും തയ്യാറാണെന്ന് അച്ഛൻ പറഞ്ഞു.
ഡയാലിസിന് വരുന്ന രോഗികളുടെ ദയനീയ അവസ്ഥ കണ്ടാണ് അച്ഛൻ ഇങ്ങനെ ചോദിച്ചത്.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഗ്രൗണ്ട് വികസനവുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ വെച്ച് ഇവിടെയുള്ള പ്രാദേശിക ലേഖകൻ ഈ റോഡിന്റെ ബുദ്ധിമുട്ടും ഈ റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. അതിന് എംഎൽഎ സേവ്യയർ ചിറ്റിലപിള്ളി നൽകിയ മറുപടി ഇങ്ങനെയാണ് ഇപ്പോൾ പിഡബ്ല്യുഡി നിലവിൽ റോഡുകൾ ഏറ്റെടുക്കുന്നില്ലെന്നും വടക്കാഞ്ചേരി മണ്ഡലത്തിലെ എംഎൽഎ എന്ന നിലയ്ക്ക് പിഡബ്ല്യുഡി ഏറ്റെടുത്ത റോഡുകൾ ബിഎംബിസി നിലവാരത്തിൽ ഉയർത്തുകയാണ് താൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യ എൻജിനീയറിങ് കോളേജ്, ഗാഗുൽത്താ ധ്യാനകേന്ദ്രം, കിഡ്നി ഫെഡറേഷൻ ഡയാലിസിസ് സെന്റർ ആരാധനാലയങ്ങൾ, തുടങ്ങി നിരവധി സ്ഥാപനങ്ങളും ,ഉള്ള ഈ റോഡ് എരുമപ്പെട്ടി പാത്രമംഗലം , വേലൂർ മേഖലയിലുള്ളവർക്ക് തൃശ്ശൂർ,ചാവക്കാട്, ഗുരുവായൂർ, മേഖലയിലേക്കു പോകുന്നതിനുള്ള എളുപ്പവഴി കൂടിയാണ് .
കൈപ്പറമ്പ് പഞ്ചായത്തിന്റെയും ചൂണ്ടൽ പഞ്ചായത്തിന്റെയും അധികാര പരിധിയിലുള്ള ഈ മൂന്ന് കിലോമീറ്റർ റോഡിനോട് പഞ്ചായത്തുകളും ഭരണാധികാരികളും കാണിക്കുന്ന അവഗണന മൂലം
പ്രദേശവാസികളുടെ ദുരിത യാത്ര ഇനിയും ഏറെ കാലം തുടരേണ്ടി വരും.
നാട്ടുവാർത്ത News