കുന്നംകുളം:
ചൊവ്വന്നൂരിൽ വീടിനോട് ചേർന്ന് അടച്ചിട്ടിരുന്ന കടമുറി റോഡിലേക്ക് മറിഞ്ഞുവീണു.
കുന്നംകുളം വടക്കാഞ്ചേരി റോഡ് ബസ്റ്റോപ്പിനടുത്ത് മെയിൻ റോഡിനോട് ചേർന്ന് നിന്നിരുന്ന ചുങ്കത്ത് സാബുവിന്റെ വീടിനോട് ചേർന്നുണ്ടായിരുന്ന കടയാണ് ഇടിഞ്ഞത്. ഇന്ന് (19/7/25)രാത്രി 8:00 മണിയോടെയായിരുന്നു അപകടം.
കടമുറിയുടെ കല്ലുകളും ബീമും റോഡിലേക്ക് പതിക്കുന്ന സമയത്ത് റോഡിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു. ജെസിബി ഉപയോഗിച്ചാണ് തകർന്നു വീണ കെട്ടിട ഭാഗങ്ങൾ റോഡിൽ നിന്നും മാറ്റിയത്.