പറപ്പൂർ :
തോളൂർ പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. പോന്നോർ മിനി സ്റ്റേഡിയം ഗ്രൗണ്ടിൽ ഫുട്ബാൾ കളിയോടെയാണ് ആദ്യ മത്സരം തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ പന്ത് തട്ടി ഉൽഘാടനം ചെയ്തു.
മെമ്പർമാർ , ഉദ്യോഗസ്ഥർ , ക്ലബ് പ്രതിനിധികൾ ചേർന്ന് രൂപീകരിച്ച സംഘാടക സമിതിയാണ് നടത്തിപ്പ് . രണ്ടാഴ്ചകളിലായി മത്സരങ്ങൾ പൂർത്തിയാക്കും. ഡിസംബർ 1 ന് ആർട്ട്സ് മത്സരങ്ങളും ഡിസംബർ 8 ന് അത് ലറ്റിക്സ് മത്സരങ്ങളും നടത്തും. യുവജനങ്ങളുടെ കല കായിക മത്സരങ്ങൾ പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ബ്ലോക്ക് തല മത്സരങ്ങളിലേക്ക് ഇതിൽ നിന്ന് മികവുറ്റ താരങ്ങൾ പങ്കെടുക്കും. 15 വയസ്സു മുതൽ 40 വയസ്സുവരെയുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാം. ആർട്ട്സ് , അത് ലറ്റിക്ക് മത്സരങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 23 വൈകിട്ട് 4.30 വരെയാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
ചിത്രം :തോളൂർ പഞ്ചായത്ത് കേരളോത്സവം പ്രസിഡൻ്റ് വി.കെ. രഘുനാഥൻ പന്ത് തട്ടി ഉൽഘാടനം ചെയ്യുന്നു.
