മുണ്ടൂർ :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മരണസഹായ നിധി വിതരണം ചെയ്തു. ഷാജു.ടി.എൽ(മുണ്ടൂർ യൂണിറ്റ് പ്രസിഡൻറ്)ന്റെ അധ്യക്ഷതയിൽ കെ.വി അബ്ദുൽ ഹമീദ് (സംസ്ഥാന സീനിയർ പ്രസിഡൻ്റ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത്) ഭദ്രം മരണ ഫണ്ട് വിതരണ ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ ടീച്ചർ ഭദ്രം പ്ലസ് മരണ ഫണ്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു. മുണ്ടൂർ യൂണിറ്റ് സെക്രട്ടറി ജെറി തോമസ് , തൃശ്ശൂർ ജില്ലാ സെക്രട്ടറി ജോഷി തേറാട്ടിൽ, പി.വി ജോണി (നിയോജകമണ്ഡലം ചെയർമാൻ) ജോസ് തോമസ് (മുൻ യൂണിറ്റ് പ്രസിഡൻ്റ്), ജോയ്‌സി ഷാജു (വനിതാ വിംങ്ങ് പ്രസിഡൻറ്) മുണ്ടൂർ യൂണിറ്റ് ട്രഷറർ സി ജെ ബിൻസൺ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ചിത്രം :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടൂർ യൂണിറ്റിൽ മരണസഹായ നിധി വിതരണംചെയ്യുന്നു.
