പുറ്റേക്കര,. ഐനിപ്പാറ അംഗൻവാടിയിൽ ശിശുദിനം സമുചിതമായി ആചരിച്ചു..
ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികളാണ് ശിശുദിനത്തിന്റെ ഭാഗമായി അംഗൻവാടിയിൽ എത്തിയത്.. ജെ. ആർ.സിയുടെ നേതൃത്വത്തിൽ ശിശുദിന ആഘോഷങ്ങൾ നടത്തി. വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.മധുര പലഹാരങ്ങളും വിതരണം ചെയ്തു.കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സമിതി അധ്യക്ഷ ലിന്റി ഷിജു,ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ ആർ സി കോഡിനേറ്റർ ആലപ്പാട്ട് ബിന്ദു ടീച്ചർ,അംഗൻവാടി വർക്കർ ശാരി സുജിത്ത്, , അംഗൻവാടി വികസന സമിതി അംഗങ്ങളായ മണി സോമൻ,മാർഗിലി കുര്യൻ, കമീലജോർജ്, ബിന്ദു രാജേഷ് തുടങ്ങിയവർ സംസാരിച്ചു......
