ലഹരിയെ കാറ്റിൽ പറത്താൻ തയ്യാറായി അസ്സീസിയിലെ നല്ല പാഠം വിദ്യാർത്ഥികൾ
❗ തലക്കോട്ടുകര❗
പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ 100% വിജയം നേടിയ തലക്കോട്ടുകര അസ്സീസി സ്കൂളിനെ ആദരിക്കാനായി എത്തിയ കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി തയ്യാറാക്കിയ വിശറികൾ കൈമാറിക്കൊണ്ട് സ്കൂളിലെ നല്ല പാഠം കൂട്ടുകാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷാൻ്റി ജോസഫ്, നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ ജയ പി ജെ,അമ്പിളി എ എൻ, വിദ്യാർത്ഥി പ്രതിനിധികളായ അശ്വിൻ എം എസ്, ഗൗരി കെ ആർ എന്നിവർ നേതൃത്വം നൽകി.

