വേലൂർ ഫൊറോന കുടുംബ കൂട്ടായ്മ ഫ്രാൻസിസ് അസീസിവർഷം പരിസ്ഥിതിമാസ ആചരണം തൃശ്ശൂർ അതിരൂപത ഡയറക്ടർ ഫാ ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പള്ളി ഫലവൃക്ഷത്തൈകൾ വേലൂർ അർനോസ് ദേവാലയ അങ്കണത്തിൽ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ഫൊറോന വികാരി ഫാദർ ജയ്സൺ തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. ഓരോ മേഖലകൾക്കും ഓരോ മരം എന്ന രീതിയിൽ അതിന്റെ സംരക്ഷണവും ഉറപ്പുവരുത്തി കൊണ്ടായിരുന്നു കർമ്മം നടത്തിയത്.
ഫൊറോന ജനറൽ കൺവീനർ യേശുദാസ് പി പി,അസിസ്റ്റന്റ് വികാരി ഫാ. ജോൺ പേരാമംഗലം, ജനറൽ സെക്രട്ടറി ജിന്റോ പാറന്നൂർ,ലീന ആന്റണി, പഞ്ചായത്ത് മെമ്പർ ഷൈനി ഫ്രാൻസിസ്,ജിജോ തയ്യൂർ, വിജോയ് തലക്കോടൻ,ഓ ക്കേ ജോസഫ്, ഓ പ്പി കുര്യാക്കോസ് പ്രസംഗിച്ചു.

