ഒളിമ്പിക് ആർച്ചറി അക്കാഡമി തൃശ്ശൂർ, ആർട്ട് മിസ്സ് അക്കാഡമി കൈപ്പറമ്പ്, ലിറ്റിൽ ഫ്ലവർ ആർച്ചറി അക്കാദമി ഗുരുവായൂർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി..
കൈപ്പറമ്പ്.,
തൃശ്ശൂർ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആർട്ടിമിസ് ആർച്ചറി അക്കാദമിയിൽ നടത്തിയ ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ, ഒളിമ്പിക് ആർച്ചറി അക്കാഡമി, ആർട്ടിമിസ് ആർച്ചറി അക്കാഡമി, ലിറ്റിൽ ഫ്ലവർ അക്കാഡമി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.... a c⭕cc
ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ സമ്മാനദാനം വിതരണം നടത്തി. സമാപന യോഗത്തിൽ ജില്ലാ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് സി.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സി വി കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു.. ജോൺസൺ ജോർജ്, എം. ആർ സന്തോഷ്, അഭി ജോൺസൺ എന്നിവർ സംസാരിച്ചു.നിരവധി ദേശീയ സംസ്ഥാന താരങ്ങൾ പങ്കെടുത്ത ജില്ലാ ചാമ്പ്യൻഷിപ്പിൽ വിവിധ അക്കാദമികളിൽ നിന്നായി 250 ഓളം കായികതാരങ്ങൾ പങ്കെടുത്തു...ഈ മാസം അവസാനത്തോടെ പെരുമ്പാവൂരിൽ നടക്കുന്ന സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ ജില്ലാ ചാമ്പ്യൻഷിപ്പിലെ വിജയികൾ പങ്കെടുക്കും...
.jpg)