വേലൂർ ഗ്രാമപഞ്ചായത്തിൽ മലമ്പാമ്പ് ഭീതി; രണ്ടാഴ്ച കൊണ്ട് രണ്ട് പാമ്പുകളെ പിടികൂടി

 വേലൂർ ഗ്രാമപഞ്ചായത്തിൽ മലമ്പാമ്പ് ഭീതി; രണ്ടാഴ്ച കൊണ്ട് രണ്ട് പാമ്പുകളെ പിടികൂടി


വേലൂർ: വേലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വടക്കുമുറിയിൽ മലമ്പാമ്പ് ഭീതി പടരുന്നു. 


   ഇന്നലെ രാത്രി  ഗിരിജന്റെ വീട്ടിൽ നിന്ന് വാർഡ് മെമ്പർ സിഡി സൈമൺന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് 8 അടി നീളമുള്ള  മലമ്പാമ്പിനെ പിടികൂടി.

രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്തു നിന്നും മറ്റൊരു മലമ്പാമ്പിനെയും പിടികൂടിയിരുന്നു. ഇരു പാമ്പുകളെയും പഴവൂർ ഫോറസ്റ്റ് അധികൃതർ സ്വീകരിച്ച് വനത്തിലേക്ക് മാറ്റി. വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മലമ്പാമ്പുകൾ കൂടുതലായി കണ്ടുവരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.