മുതുവറ: അടാട്ട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പാരിക്കാട് കോളനിയിലെ മോഹിനി ചേച്ചിയുടെ ഒരു കൊച്ചു വീട് എന്ന സ്വപ്നം യഥാർത്ഥ്യമാകാൻ പോകുന്നു. വാർഡ് മെമ്പർ ബിജീഷിലൂടെ. ഞായറാഴ്ച രാവിലെ 10:30 ന് ശ്രീമദ് സ്വാമിസദ്‌ഭവാനന്ദ ജി മഹാരാജ് കട്ടിളവെപ്പ് കർമ്മം നിർവഹിച്ചു.
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഐ.എൻ രാജേഷ് ബി.ജെ.പി മണ്ഡലം പഞ്ചായത്ത് നേതാക്കളും നിരവധി നാട്ടുകാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ചിത്രം :അടാട്ട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പാരിക്കാട് കോളനിയിലെ മോഹിനി ചേച്ചിയുടെ വീടിന്റ കട്ടിളവെപ്പ് കർമ്മം ശ്രീമദ് സ്വാമിസദ്‌ഭവാനന്ദ ജി മഹാരാജ് നിർവഹിക്കുന്നു..
