മെഡിക്കൽ കോളേജ് ക്യാൻസർ വിഭാഗത്തിലേക്ക് വീൽ ചെയറുകൾ നൽകി.
ചാവക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'താങ്ങും തണലും' ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ ക്യാൻസർ വിഭാഗത്തിലേക്ക് 10 വീൽ ചെയറുകൾ സംഭാവന ചെയ്തു.
താങ്ങും തണലും ട്രസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് സാലിഹ് കൊല്ലംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് വടക്കാഞ്ചേരി എംഎൽഎ സേവ്യാർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ഹോസ്‌പിറ്റൽ സൂപ്രണ്ട് ഷഹന എം കാദർ ഹോസ്‌പിറ്റലിന് വേണ്ടി വീൽചെയറുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ആർഎംഒ ഡോ. നോനം ചെല്ലപ്പൻ, നഴ്സിംഗ് സൂപ്രണ്ട് ലിസി റ്റി, ട്രസ്റ്റ് ഭാരവാഹികളായ നാസർ പറമ്പൻസ്, റെജിൻ മുജീബ്, സിയാദ് മണത്തല, ഷിഹാബ് മണത്തല എന്നിവർ സംസാരിച്ചു.
