മഴക്കാല കെടുതി അനുഭവിക്കുന്നവർക്കു ആയി ക്യാമ്പ് തുടങ്ങി

     

     വേലൂർ :

    വേലൂർ പഞ്ചായത്തിലെ തയ്യുർ ഹൈസ്കൂളിൽ മഴക്കാല കെടുതി അനുഭവിക്കുന്നവർക്കു ആയി ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.. 



    പഞ്ചായത്തിലെ വാർഡ് 5 ന്റെ ഭാഗമായ മടപറമ്പിലെ കുറച്ചു വീട്ടുകാർ ആണ് ക്യാമ്പിൽ അഭയം തേടിയിട്ടുള്ളത് .  അവരുടെ വീടിന്റെ ഭാഗത്തു വെള്ളം കേറിയത്‌ കൊണ്ടാണ് ക്യാമ്പിലേക്കു മാറുന്നത്. വെള്ളം ഒഴിഞ്ഞു പോകാൻ ഉള്ള ചാലുകൾ റോഡ് ആക്കി മാറ്റിയത് കൊണ്ട് ആണ് ഇങ്ങിനെ ഒരു അവസ്ഥ ഉണ്ടായതു എന്നാണ് അറിയാൻ കഴിഞ്ഞത്. 


വേലൂർ ഗ്രാമ 
പഞ്ചായത്ത് പ്രസിഡന്റ്‌ ടി ആർ ഷോബി യുടെ നേതൃത്വത്തിൽ വേണ്ട സജീകരണങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.